Flash News

മീശയില്ലാതെ താടിവയ്ക്കുന്ന മുസ്ലിംകള്‍ മൗലികവാദികള്‍: യുപി ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍

മീശയില്ലാതെ താടിവയ്ക്കുന്ന മുസ്ലിംകള്‍ മൗലികവാദികള്‍: യുപി ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍
X
ലക്‌നോ: മീശയില്ലാതെ താടിവയ്ക്കുന്ന മുസ്്‌ലിംകള്‍ മൗലികവാദകളാണെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വി. താടിവയ്ക്കുന്നത് സുന്നത്താണ്. പക്ഷെ മീശയില്ലാതെ താടിവയ്ക്കുന്നത് കാഴ്ചയില്‍ ഭയപ്പെടുത്തുന്നതും സുന്നത്തിനെതിരുമാണ്. അത്തരം ആളുകളാണ് ലോകത്താകമാനം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതെന്നും റിസ്‌വി പറഞ്ഞു. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തില്‍ ഇടപെട്ട് ഫത്‌വ പുറപ്പെടുവിക്കുന്ന ചില മുസ്്‌ലിം സംഘടനകളുടെ പ്രവണതയും റിസ്‌വി വിമര്‍ശിച്ചു.


രാജ്യത്തെ ഭരണഘടനയ്ക്ക് വിലകല്‍പ്പിക്കാതെ സ്വന്തം നിയമങ്ങള്‍ നിര്‍മിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അത്തരം ഫത്‌വ ഇറക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി കേസെടുക്കണമെന്നും റിസ്‌വി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ചില മുസ്ലീങ്ങള്‍ ഐഎസ് തീവ്രവാദ സ്വാധീനത്തില്‍ അകപ്പെട്ടിട്ടുണ്ട്. രാജ്യത്ത് അക്രമം ഉണ്ടാകുന്നതിലേക്ക് അത് നയിക്കുമെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേയും സമാനതരത്തിലുള്ള പ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ് റിസ്‌വി.
Next Story

RELATED STORIES

Share it