Pravasi

മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക; മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രാലയം



ദോഹ: മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വാണിജ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എളുപ്പത്തില്‍ കേടുവരുകയും അത് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യുമെന്നതിനാല്‍ മീന്‍ വാങ്ങുമ്പോള്‍ ജാഗ്രത അനിവാര്യമാണ്. വാങ്ങുന്ന അന്ന് തന്നെ മീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അങ്ങനെ ഉപയോഗിക്കുന്നില്ലെങ്കില്‍ വൃത്തിയാക്കി വെള്ളവും ഉപ്പും ചേര്‍ത്ത് ഒരു കഷ്ണം തുണിയില്‍ പൊതിയണം. തുടര്‍ന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പ്ലേറ്റില്‍ വെച്ച് ഫ്രിഡ്ജിലെ തണുപ്പ് കൂടിയ സ്ഥലത്ത് വെക്കണം. ഇങ്ങനെ സൂക്ഷിക്കുന്ന മീന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. ചെകിള പരിശോധിച്ച് പ്രകൃതിപരമായ ചുവന്ന നിറമുണ്ടോയെന്നും ശ്ലേഷ്മം ഇല്ലായെന്നും ഉറപ്പുവരുത്തണം. ഫ്രഷ് ആണെങ്കില്‍ മീനിന്റെ കണ്ണ് തിളക്കമുള്ളതും വ്യക്തവുമായിരിക്കും. ശരീരഭാഗം മിനുസമുള്ളതും പൊട്ടലില്ലാത്തതുമായിരിക്കും. ശരീരം ഞെക്കി വിട്ടാല്‍ നല്ല മീനിന്റെ മാംസം പൂര്‍വസ്ഥിതിയിലാകും. വയര്‍ ചീര്‍ത്തുനില്‍ക്കുന്നത് മീന്‍ കേടാകുന്നതിന്റെ സൂചനയാണ്. ചെതുമ്പലുകളുള്ള മീനുകളുടെ തൊലി ഉറച്ചതും എളുപ്പം വഴുതി പോകാത്തതുമായിരിക്കും. ചെതുമ്പലുകളില്ലാത്തവയുടെ തൊലി മിനുസവും ചുളിവുകളില്ലാത്തതുമായിരിക്കും. നല്ലമീനിന്റെ നിറം പ്രകൃതിപരവും തെളിമയുള്ളതുമായിരിക്കും. മീന്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.ഡിജിറ്റല്‍ തുലാസ്, അറബിയില്‍ ഇന്‍വോയ്‌സ്, ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും നേട്ടങ്ങളും വിശദീകരിക്കുന്നത് പ്രദര്‍ശിപ്പിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പൊതുവെ വ്യാപാരികള്‍ പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലായിരിക്കണം ഫ്രഷ് മീനുകള്‍ സൂക്ഷിക്കേണ്ടത്.
Next Story

RELATED STORIES

Share it