Flash News

മീന്‍ലേലത്തിന് കാശിന് പകരം ചെക്ക്; തകര്‍ന്നടിഞ്ഞ് കശുവണ്ടി



സുധീര്‍  കെ  ചന്ദനത്തോപ്പ്

നോട്ടുനിരോധനം മൂലമുണ്ടായ ആഘാതത്തില്‍ നിന്നു കശുവണ്ടി-മല്‍സ്യബന്ധന മേഖല ഇനിയും മുക്തമായിട്ടില്ല. നോട്ടുനിരോധനത്തെ തുടര്‍ന്ന് വന്ന ഡിജിറ്റല്‍ ഇടപാടുകള്‍ ഇത്തരം കാര്യങ്ങളില്‍ വലിയ ബോധ്യമില്ലാത്ത സാധാരണക്കാരായ മല്‍സ്യത്തൊഴിലാളികളെ ചെറുതായൊന്നുമല്ല വലച്ചത്.  മല്‍സ്യം ഹാര്‍ബറിലെത്തിച്ചശേഷം അവിടെ വച്ചാണ് ലേലം. ലേലത്തില്‍ വന്‍കിട ബ്രോക്കര്‍മാര്‍ പണത്തിനു പകരം ചെക്ക് നല്‍കുമ്പോള്‍ അത് മാറിയെടുക്കാന്‍ മറ്റൊരാളുടെ സഹായം തൊഴിലാളികള്‍ക്കു വേണ്ടിവരുന്നു. കൂടാതെ കേരളത്തിലെ ഏത് ഹാര്‍ബറില്‍ വേണമെങ്കിലും മല്‍സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് നങ്കൂരമിട്ട് മല്‍സ്യം വിറ്റഴിക്കാനാവും. ഇങ്ങനെ മല്‍സ്യം വില്‍ക്കുമ്പോള്‍ പണത്തിനു പകരം ചെക്ക് ലഭിക്കുന്നത് മല്‍സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് യാതൊരു മുന്‍പരിചയവുമില്ലാത്തവരില്‍നിന്നുള്ള ഇടപാടുകള്‍ പലപ്പോഴും കബളിപ്പിക്കപ്പെടുന്നതിന് അവസരമൊരുക്കുന്നതായും തൊഴിലാളികള്‍ പറയുന്നു. കൂടാതെ, നോട്ടുനിരോധനം രാജ്യത്തിന്റെ ആഭ്യന്തര കശുവണ്ടിക്കമ്പോളത്തെ തകര്‍ത്ത് തരിപ്പണമാക്കി. കഴിഞ്ഞ നവംബറിനു ശേഷം ഇന്ത്യന്‍ വിപണിയിലെ കശുവണ്ടി പരിപ്പ് വില്‍പന 50 മുത ല്‍ 60 ശതമാനം വരെയാണ് കുറഞ്ഞത്. കേരളത്തില്‍ നിന്നുള്ള കശുവണ്ടി പരിപ്പ് പ്രധാനമായും ആഭ്യന്തരവിപണിയിലാണ് വിറ്റഴിച്ചിരുന്നത്. നോട്ടുനിരോധനത്തിനുശേഷം പരിപ്പ് വങ്ങാനാളില്ലാതെ കമ്പോളത്തി ല്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. പല സ്വകാര്യ കശുവണ്ടി ഫാക്ടറികളും അവരുടെ നഷ്ടം നികത്താന്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it