Second edit

മിസ്ഡ് കോളിന് ഒരു കഥ

കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യമുള്ളവരാണു കുട്ടികള്‍. കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമത്തിനിടെ കഥപറയാന്‍ മുത്തശ്ശിമാരില്ലാതായി. ടെലിവിഷന്‍, വീഡിയോഗെയിംസ് തുടങ്ങിയവ വന്നതോടെ കഥകേട്ടിരിക്കാന്‍ കുട്ടികള്‍ക്കും താല്‍പര്യമില്ലാതായി.
ഈ സാഹചര്യത്തില്‍ പുതുതലമുറയെ കഥയിലേക്ക് ആകര്‍ഷിക്കാന്‍ ഒരു പുതിയ പദ്ധതിയുമായി ഒരു ബാലസാഹിത്യ പ്രസാധനശാല മുന്നോട്ടുവന്നിരിക്കുന്നു: മുംബൈയിലെ പ്രഥം ബുക്‌സ്. യാതൊരു ചെലവുമില്ല. ഒരു മിസ്ഡ് കോള്‍ അയച്ചാല്‍ മതി. റിക്കാഡ് ചെയ്തുവച്ച മനോഹരമായ ഒരു കഥ കേള്‍ക്കാം. കഥ പറച്ചിലില്‍ നൈപുണ്യം നേടിയ കലാകാരന്‍മാരാണ്, യാതൊരു പ്രതിഫലവും വാങ്ങാതെ ശബ്ദം നല്‍കുന്നത്. കാരണം, പ്രതിഫലേച്ഛയില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും മാനസികനില വികസിപ്പിക്കുന്നതിനും ശ്രമിക്കുന്ന ഒരു സംഘടനയാണ് ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, മറാത്തി, തെലുങ്ക്, കന്നഡ്, തമിഴ് ഭാഷകളിലാണ് കഥ പറയുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെയും സ്‌കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയ കുട്ടികളുടെയും പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു എന്‍ജിഒയുടെ ഭാഗമാണ് പ്രഥം ബുക്‌സ്. ചേരികളിലും അങ്കണവാടികളിലുമുള്ള കുട്ടികളെ വായിക്കാനും എഴുതാനും അത്യാവശ്യം കണക്കുകൂട്ടാനും പഠിപ്പിക്കുക എന്ന ലക്ഷ്യം.
Next Story

RELATED STORIES

Share it