Flash News

മിസോറാമില്‍ മണ്ണിടിഞ്ഞ് 10 പേര്‍ മരിച്ചു

മിസോറാമില്‍ മണ്ണിടിഞ്ഞ് 10 പേര്‍ മരിച്ചു
X

ന്യൂഡല്‍ഹി: മിസോറാമിലെ ലുന്‍ഗ്‌ലി നഗരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ലുന്‍ഗ്‌ലോന്‍ ഏരിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് നില കെട്ടിടം ഒഴുകിപ്പോയി. രണ്ട് കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി.

ലുന്‍ഗ്‌ലി ജില്ലാ ദുരന്ത നിവാരണ സേന സ്ഥലത്തെ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും സഹായത്തിനെത്തി. ഇന്നും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it