Flash News

മിസോറാമില്‍ കനത്ത മഴയും കൊടുങ്കാറ്റും



ഐസ്വാള്‍: മോറ ചുഴലിക്കാറ്റിന്റെ ഫലമായി മിസോറാമില്‍ കനത്ത മഴയും കൊടുങ്കാറ്റും. പലയിടത്തും ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതിയും നിലച്ചിട്ടുണ്ട്. വീടുകള്‍ തകര്‍ന്നതായും വാര്‍ത്തകളുണ്ട്. ആളപായം സംഭവിച്ചിട്ടില്ല. അതേസമയം, ബംഗ്ലാദേശില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ മുങ്ങിയ 33 പേരെ ഇന്ത്യന്‍ നാവികസേന രക്ഷിച്ചു. ഒരു മൃതശരീരം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ആഞ്ഞടിച്ച മോറ ചുഴലിക്കാറ്റില്‍ 7 പേര്‍ കൊല്ലപ്പെടുകയും 20,000ലധികം വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. മിസ്സോറാമില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it