മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം
BY Sumeera SMR7 Jun 2016 7:24 PM GMT
Sumeera SMR7 Jun 2016 7:24 PM GMT
ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ (മിസൈല്‍ ടെക്നോളജി കണ്ട്രോള് റെജിം എംടിസിആര്‍) ഇന്ത്യയും അംഗമാവുന്നു. പ്രമുഖ മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. അംഗരാജ്യങ്ങള്‍ക്ക് സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സംഘടനയിലേക്കുള്ള അംഗത്വത്തിന് ഇന്ത്യ അപേക്ഷിച്ചത്.
എംടിസിആറിലെ ചില അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ ശക്തമായി എതിര്‍ത്തിരുന്നു. കൂട്ടായ്മയില്‍ നിലവില്‍ 34 അംഗരാജ്യങ്ങളാണ് ഉള്ളത്. യുഎസ് പ്രസിഡന്റ് ഒബാമയുടെ ശക്തമായ പിന്തുണ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് തുണയാവുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ബാലിസ്റ്റിക് മിസൈലുകള്ക്കെതിരേയുള്ള ഹേഗ് കോഡ് ഓഫ് കണ്ടക്റ്റില്‍ അംഗമാവുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എംസിടിആര്‍ അംഗത്വത്തിനുള്ള പ്രധാന കടമ്പകളില്‍ ഒന്നാണിത്. അംഗരാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് ഇതും തുണയായി. ആണവ വിതരണക്കാരുടെ സംഘടന ഉള്‍പ്പെടെയുള്ള കൂട്ടായ്മകളിലേക്കും ഇന്ത്യക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT