മിസൈല്‍ പരീക്ഷണം: ഉ. കൊറിയക്കെതിരേ യുഎന്‍ രക്ഷാസമിതി

ന്യൂയോര്‍ക്ക്: ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ യുഎന്‍ രക്ഷാസമിതി ശക്തമായി അപലപിച്ചു. പരാജയപ്പെട്ടെങ്കിലും പരീക്ഷണം യുഎന്‍ പ്രമേയങ്ങളുടെ ലംഘനമാണെന്നു സമിതി വ്യക്തമാക്കി.
ബാലിസ്റ്റിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍നിന്നു വടക്കന്‍ കൊറിയയെ വിലക്കുന്ന യുഎന്‍ പ്രമേയത്തെ മാനിക്കണമെന്നും കൂടുതല്‍ പരീക്ഷണങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും രക്ഷാസമിതി ആവശ്യപ്പെട്ടു.
സഞ്ചരിക്കുന്ന ലോഞ്ചറില്‍ നിന്നു വിക്ഷേപിക്കാവുന്ന മുസുഡാന്‍ മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങിന്റെ ജന്മദിനത്തിലായിരുന്നു വിക്ഷേപണം. 3,000 കിമീ ആണ് മിസൈലിന്റെ ദൂരപരിധി.
Next Story

RELATED STORIES

Share it