Flash News

മിസൈല്‍ പദ്ധതി : ചര്‍ച്ചയ്ക്കുള്ള ഫ്രഞ്ച് ക്ഷണം ഇറാന്‍ തള്ളി



തെഹ്്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം ഇറാന്‍ തള്ളി. 2015ല്‍ ലോകശക്തികളുമായി ഒപ്പിട്ട ആണവ കരാറിന് മാറ്റം വരുത്തിയിട്ടില്ലന്നും ഇറാന്‍ അറിയിച്ചു. ഇറാന്റ മിസൈല്‍ പദ്ധതിയില്‍ തനിക്ക് വളരെ ആശങ്കയുണ്ടെന്നു കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ മാക്രോണ്‍ അറിയിച്ചിരുന്നു.മിസൈല്‍ പദ്ധതി രാജ്യസുരക്ഷയുടെ ഭാഗമാണെന്നും ഇത് ആണവ കരാറുമായി ബന്ധപ്പെട്ടതല്ലെന്നും ഇറാന്‍ വിദേകാര്യമന്ത്രാലയം വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it