ernakulam local

മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന് കരുതുന്നതായി ക്രൈംബ്രാഞ്ച്‌



കൊച്ചി: മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന് കരുതുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെയുള്ള തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ആത്മഹത്യയാണ് നടന്നതെന്ന് വ്യക്തമാവുന്നതായി സിബിസിഐഡി ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എറണാകുളം മുളക്കുളം നോര്‍ത്ത് സ്വദേശി ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ റിപോര്‍ട് നല്‍കുമെന്നും ഡിവൈഎസ്പി കോടതിയെ അറിയിച്ചു. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്ന് മൃതദേഹം ലഭിച്ചു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. മാര്‍ച്ച് അഞ്ചിന് വൈകീട്ട് 6.15 ന് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിച്ച ശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്ന മിഷേല്‍ രാത്രി എട്ടോടെ രണ്ടാം പാലത്തില്‍ നിന്ന് കായലില്‍ ചാടിയെന്നാണ് ക്രൈംബ്രാഞ്ച് സൂചന നല്‍കുന്നത്.
Next Story

RELATED STORIES

Share it