Flash News

മിഷേലിന്റെ മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ഉന്നതര്‍ ഇടപെടുന്നെന്ന്



കൊച്ചി: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നതായി   പിതാവ് ഷാജി വര്‍ഗീസ്. കേസില്‍ തങ്ങളുടെ സംശയങ്ങളൊന്നും ദൂരീകരിക്കാതെ ആത്മഹത്യയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ക്രൈം ബ്രാഞ്ചെന്ന് ഷാജി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ ക്രോണിന്‍ പുറത്തിറങ്ങി സംസ്ഥാനത്തിന് പുറത്തേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. ക്രോണിന് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. കേസില്‍ ഒരു പ്രമുഖനായ വ്യക്തിയുടെ മകനാണ് ക്രോണിനെ സഹായിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ക്രൈം ബ്രാഞ്ചിന് പരാതിയായി സമര്‍പ്പിച്ചിതായും ഷാജി പറഞ്ഞു.
Next Story

RELATED STORIES

Share it