Flash News

മിഷേലിന്റെ ദുരൂഹ മരണം : പിന്തുടര്‍ന്ന യുവാക്കളെ തിരയുന്നു



കൊച്ചി: സി എ വിദ്യാര്‍ഥിനിയായ  പിറവം  എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജിയെ കൊച്ചിക്കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലിയല്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നുവെന്ന് സംശയിക്കുന്ന യുവാക്കളെ ക്രൈംബ്രാഞ്ച് തിരയുന്നു. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് മിഷേലിനെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് മാര്‍ച്ച് അഞ്ചിന് വൈകുന്നേരം കലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നിന്ന് മിഷേല്‍ ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ ബൈക്കില്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്ന് പോലിസിന് ലഭിച്ചിരുന്നു. ഇവര്‍ മിഷേലിനെ തിരഞ്ഞ് വന്നതാണെന്നും ഇവര്‍ക്ക് മരണവുമായി ബന്ധമുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന്  ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലിസ് യുവാക്കളെ  കണ്ടെത്തുവാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന്റെ മുന്നിലെത്തുന്നത്. ബന്ധുക്കള്‍ യുവാക്കളില്‍ സംശയം പ്രകിപ്പിച്ച സാഹചര്യത്തിലാണ് അവരെ കൂടി ചോദ്യം ചെയ്യുവാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. എന്നാല്‍, ഈ യുവാക്കള്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്ന് പറയുവാന്‍ ക്രൈം ബ്രാഞ്ച് തയറായിട്ടില്ല. അവരെ തിരിച്ചറിഞ്ഞതിന് ശേഷം മാത്രമാവും ഇക്കാര്യങ്ങളില്‍ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍  ക്രൈം ബ്രാഞ്ച് എസ്പി 9497996947, ഡിവൈഎസ്പി 9497990207, സിഐ 9497987285, 0484 -2778238 . എന്ന  നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Next Story

RELATED STORIES

Share it