Flash News

മിശ്ര വിവാഹിതര്‍ക്ക് സുരക്ഷ നല്‍കണം: മദ്രാസ് ഹൈക്കോടതി

മിശ്ര വിവാഹിതര്‍ക്ക് സുരക്ഷ നല്‍കണം: മദ്രാസ് ഹൈക്കോടതി
X
marriage

ചെന്നൈ; മിശ്ര വിവാഹിതര്‍ക്ക് സുരക്ഷ നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇവര്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ തുടങ്ങാനും എല്ലാ ജില്ലകളിലും ഇവരുടെ പരാതി സ്വീകരിക്കാന്‍ പ്രത്യേക സെല്‍ നിര്‍മ്മിക്കാനും കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് അടുത്തിടെ നടന്ന ദുരഭിമാനകൊലയുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം.
മിശ്ര വിവാഹം ചെയ്തവര്‍ പലതരത്തിലുള്ള ഭീഷണികളില്‍പ്പെടുന്നതിനാല്‍ ഇവര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്നും ഇവര്‍ക്കായി പ്രത്യേക ഹോംസ്റ്റേ എന്നിവ പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ 81 ദുരഭിമാനകൊല നടന്നതായി കോടതി ചൂണ്ടികാട്ടി. ദലിത് ജാതിയില്‍പ്പെട്ടവരെ വിവാഹം ചെയ്തതിനാണ് 99 ശതമാനം പേരും കൊല ചെയ്യപ്പെട്ടത്.  പെണ്‍മക്കളെ മാതാപിതാക്കളാണ് ദുരഭിമാനത്തിന്റെ പേരില്‍ കൊലചെയ്യുന്നത്.
Next Story

RELATED STORIES

Share it