മിശ്രവിവാഹിതരുടെ പരാതികള്‍ അന്വേഷിക്കാന്‍ ഹെല്‍പ്‌ലൈന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ മിശ്രവിവാഹിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്നതിന് 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും നല്‍കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കെ സാമുവല്‍രാജ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ സര്‍ക്കാരിനു വേണ്ടി തമിഴ്‌നാട് ആഭ്യന്തരവകുപ്പ് സെക്രട്ടറി അപൂര്‍വ വര്‍മയാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഉസിലാംപെട്ടിയിലെ വിമലാദേവിയുടെ കേസില്‍ 2016ല്‍ കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ അധികാരികള്‍ അനുസരിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. തന്റെ മിശ്രവിവാഹം രക്ഷിതാക്കള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിമലാദേവി ആത്മഹത്യ ചെയ്യുകയായിരുന്നു. പരാതികള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നഗരങ്ങളിലും പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it