Flash News

മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം:സാഹോദര്യ സ്വാഭിമാന യാത്രയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം

കോഴിക്കോട്: മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സാഹോദര്യ സ്വാഭിമാന യാത്രയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ സ്വീകരണം നല്‍കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ട്രാപ്പില്‍ നടക്കുന്ന സ്വീകര പൊതുയോഗം പ്രമുഖ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അംബേദ്കര്‍ ലോഹ്യ പൊളിറ്റിക്കല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന സ്വീകരണത്തില്‍ നിരവധി ദളിത് ചിന്തകരും, സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കും.
ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക സമിതി ഓഡിറ്റോറിയത്തില്‍ വെച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സാഹോദര്യ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്തത്.
Next Story

RELATED STORIES

Share it