മില്‍മ: പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: മില്‍മ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് തൊഴിലാളികള്‍ അറിയിച്ചു.
വകുപ്പുമന്ത്രി, സഹകരണമന്ത്രി, തൊഴില്‍മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ 16ന് തൊഴിലാളികളുമായി ചര്‍ച്ച നടത്തും. പെന്‍ഷന്‍പദ്ധതിയിലെ സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഒന്നരമാസത്തിനകം വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തി ഏകീകരിച്ച ക്ഷേമനിധിപദ്ധതി സര്‍ക്കാര്‍ പരിഗണനയ്ക്കു നല്‍കും.
Next Story

RELATED STORIES

Share it