palakkad local

മില്‍മ കാലിത്തീറ്റ: ഓരോ 50 കിലോ ചാക്കിനും 35 രൂപ സബ്‌സിഡി

പാലക്കാട്: മില്‍മ കാലിത്തീറ്റക്ക് ഇന്ന് മുതല്‍ 35 രൂപയുടെ സബ്‌സിഡി നല്‍കുമെന്ന് മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ മലബാര്‍ മേഖലയിലെ ക്ഷീരോല്‍പ്പാദക സംഘങ്ങളിലൂടെ ക്ഷീരകര്‍ഷകര്‍ വാങ്ങുന്ന ഓരോ 50 കിലോ ചാക്ക് കാലിത്തീറ്റയ്ക്കും 35 രൂപ വീതം സബ്‌സിഡി പ്രഖ്യാപിച്ചു.
ഈ കാലയളവില്‍ 25,000 ടണ്‍ കാലിത്തീറ്റ ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ ഇനത്തില്‍ 1.75 കോടി രൂപയുടെ സബ്‌സിഡിയാണ് ഇതുവഴി മില്‍മ മലബാറിലെ കര്‍ഷകര്‍ക്കു നല്‍കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. കാലിത്തീറ്റ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വര്‍ധന വന്നതിനാല്‍ കേരളത്തിലെ സ്വകാര്യ കാലിത്തീറ്റ നിര്‍മാതാക്കളും പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സും കലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചിരുന്നു.
21 മുതല്‍ മില്‍മ കാലിത്തീറ്റയുടെ വിലയും ചാക്കൊന്നിന് 35 രൂപ പ്രകാരം വര്‍ധിപ്പിക്കുവാന്‍ കാലിത്തീറ്റ നിര്‍മാതാക്കളായ മില്‍മ സംസ്ഥാന ഫെഡറേഷന്‍ തീരുമാനിച്ചു.
ഈ വര്‍ധന മലബാറിലെ ക്ഷീരകര്‍ഷകരെ ബാധിക്കാതിരിക്കാനാണ് മലബാര്‍മേഖലാ യൂനിയന്‍ വര്‍ധനയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതെന്ന് മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂനിയന്‍ ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it