Kollam Local

മിമിക്രി താരത്തിന്റെ വിരലില്‍ മോതിരം കുടുങ്ങി; ഫയര്‍ഫോഴ്‌സ് രക്ഷകരായി

ചവറ: മിമിക്രി താരത്തിന്റെ വിരലില്‍ മോതിരം കുടുങ്ങി. പന്മന വടക്കുംതല ഈസ്റ്റില്‍ ഒരിക്കല്‍ അഴികത്ത് വീട്ടില്‍ വിഷ്ണു(29)വിനായിരുന്നു ഈ ദുരിതം. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

വീട്ടില്‍ വച്ച് മോതിരം കിടന്ന വിരലില്‍ നീര് വരുകയും വേദന കൂടിയതോടെ മോതിരം ഊരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ചവറ ഫയര്‍സ്‌റ്റേഷന്‍ ഓഫിസില്‍ എത്തുകയായിരുന്നു.
വേദന കൊണ്ട് പുളയുകയായിരുന്ന വിഷ്ണുവിനെ സമാധാനിപ്പിച്ച ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ഒടുവില്‍ വിഷ്ണു മിമിക്രി കലാകാരന്‍ ആണന്ന് അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം രസകരമായി മാറുകയായിരുന്നു.
അഗ്‌നിശമന ഉദ്യോഗസ്ഥര്‍ കുടുങ്ങിയ മോതിരം നൂല്‍ ഉപയോഗിച്ച് ഊരുന്നതിനിടയില്‍ വിഷ്ണു വേദന അറിയാതിരിക്കുവാന്‍ രസകരമായ തരത്തില്‍ മിമിക്രി അവതരിപ്പിക്കുകയും ചെയ്തു. ഇത് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഒരു രസകരമായ പ്രവര്‍ത്തനം കൂടിയായിരുന്നു.
ലീഡിങ് ഫയര്‍മാന്‍ ഷാജഹാന്‍, ഫയര്‍മാന്‍മാരായ ബിജു, ഷാന്‍, റിഷാദ്, അരുണ്‍ കുമാര്‍, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിരലില്‍ കുടുങ്ങിയ മോതിരം അരമണിക്കുര്‍ പ്രയത്‌നത്തിലൂടെ ഊരിയെടുത്തത്.
Next Story

RELATED STORIES

Share it