Flash News

മിന്നലാക്രമണത്തിനു ശേഷം നുഴഞ്ഞുകയറ്റം കുറഞ്ഞു : രാജ്‌നാഥ് സിങ്‌



ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന അതിര്‍ത്തികടന്ന് പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ ശേഷം നിയന്ത്രണരേഖയ്ക്കു സമീപപ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്ന കൃത്യതയില്ലാത്ത സന്ദേശങ്ങള്‍ കൈമാറുന്നതില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസേനയുടെയും അര്‍ധസേനയുടെയും സംയുക്തമായ പരിപാടിയില്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അതിര്‍ത്തിപ്രദേശങ്ങളിലൂടെ കള്ളനോട്ട് കടത്തിനെതിരേ അതിര്‍ത്തി സുരക്ഷാസേന കൂടുതല്‍ ജാഗ്രത പാലിക്കണം. ഫേ—സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളെ ശത്രുക്കള്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it