thrissur local

മിനുട്‌സില്‍ വ്യാജ കുറിപ്പ് എഴുതിച്ചേര്‍ത്ത സംഭവം: സിപിഎം കൗണ്‍സിലര്‍ വിയോജനക്കുറിപ്പ് നല്‍കി



തൃശൂര്‍: കോര്‍പറേഷന്‍ കൗ ണ്‍സില്‍ യോഗത്തിന്റെ മിനുട്‌സില്‍ അജണ്ടയിലില്ലാത്ത വിഷയങ്ങള്‍ കളവായി എഴുതി ചേര്‍ത്തത് സംബന്ധിച്ച് സിപിഎം കൗണ്‍സിലറും പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. എം പി ശ്രീനിവാസന്‍ വിയോജനകുറിപ്പ് നല്‍കി. ശ്രീനിവാസന്റെ കുറിപ്പ് എല്‍ഡിഎഫ് ഭരണനേതൃത്വത്തെ രാഷ്ട്രീയമായും വെട്ടിലാക്കി. അജണ്ടയിലില്ലാത്തതും ചര്‍ച്ച ചെയ്യാത്തതുമായ വിഷയങ്ങളില്‍ മിനിറ്റ്‌സില്‍ തീരുമാനമെഴുതി ചേര്‍ത്തതും റിലയ ന്‍സ് അഴിമതി ആരോപണങ്ങളില്‍ തെറ്റായി എഴുതിയതുമായ മിനിറ്റ്‌സുകള്‍ റദ്ദാക്കുന്നതിന് സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. എം കെ മുകുന്ദന്‍ അറിയിച്ചു. ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മുകുന്ദന്‍ അറിയിച്ചു. എല്‍ഡിഎഫ് ഭരണത്തിലെ ഉത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുകുന്ദന്‍ പറഞ്ഞു. മേയ് 27ന് ജനകീയാസൂത്രണം സംബന്ധിച്ച് ഏക അജണ്ടയുമായി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അജണ്ടയിലില്ലാത്തതും ചര്‍ച്ച ചെയ്യാത്തതുമായ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ മിനിറ്റ്‌സില്‍ എഴുതി ചേര്‍ത്തത്. ഇലക്ട്രിസിറ്റി വിഭാഗത്തില്‍ 68 ജീവനക്കാരെ നിയമിക്കുന്നതിന് കഴിഞ്ഞവര്‍ഷം മാ ര്‍ച്ചില്‍ മേയര്‍ അജിത ജയരാജ ന്‍ നല്‍കിയ മുന്‍കൂര്‍ അനുമതി സാധൂകരിക്കുന്നതായാണ് മിനിറ്റ്‌സില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞ ജനുവരിയി ല്‍ വിഷയം അജണ്ടയില്‍ കൗ ണ്‍സിലില്‍ വന്നപ്പോള്‍ നിയമവിരുദ്ധ നിയമനങ്ങളെ കോണ്‍ഗ്രസും-ബിജെപിയും എതിര്‍ത്തതിനെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു. ഏപ്രില്‍ 27ന് ചേര്‍ന്ന കൗ ണ്‍സില്‍ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാ ര്‍ ഇറങ്ങിപോയ സാഹചര്യത്തില്‍ സഭയില്‍ ഹാജരുള്ള ബിജെപിക്കാരുള്‍പ്പടെയുള്ളവരുടെ അനുമതിയില്‍ അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്ത് പാസാക്കിയെന്നാണ് മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെയൊരു ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും കളവായി എഴുതി ചേര്‍ത്തതാണെന്നും ബിജെപി കൗണ്‍സിലര്‍മാരും വ്യക്തമാക്കിയിരുന്നു. മാത്രമല്ല തങ്ങള്‍ ഇറങ്ങി പോയിട്ടില്ലെന്നും തടുത്തളത്തില്‍ കുത്തിയിരുന്ന് സമരം ചെയ്തിരുന്ന തങ്ങള്‍ യോഗം കഴിഞ്ഞപ്പോള്‍ പിരിഞ്ഞുപോയതാണെന്നും അഡ്വ. എം കെ മുകുന്ദനും പറയുന്നു. മേയറുടെ മുന്‍കൂര്‍ അനുമതി കൗണ്‍സില്‍ അംഗീകരിക്കാത്തപക്ഷ ം ഒരുവര്‍ഷത്തിലേറെയായി 68 ജീവനക്കാര്‍ക്കു നല്‍കികൊണ്ടിരിക്കുന്ന ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യതക്കു മേയര്‍ മാത്രം ഉത്തരവാദിയാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇല്ലാത്ത തീരുമാനം മിനിറ്റ്‌സി ല്‍ എഴുതിചേര്‍ത്തത്. ഏപ്രില്‍ 28ന് തന്നെ അഡ്വ. ശ്രീനിവാസന്‍ വിയോജനകുറിപ്പ് സെക്രട്ടറിക്കു നല്‍കിയിരുന്നു. ജനകീയാസൂത്രണം ഏകഅജണ്ടയായി വിളിച്ചുകൂട്ടിയ കൗണ്‍സില്‍ യോഗത്തില്‍ മറ്റേതെങ്കിലും വിഷയം അവതരിപ്പിക്കുകയോ ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ഉണ്ടായിട്ടില്ലെന്നു ശ്രീനിവാസന്‍ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it