Alappuzha local

മിനിലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

അമ്പലപ്പുഴ: മിനിലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. തകഴി കുന്നുമ്മ മുക്കട ഹരിജന്‍ കോളനിയില്‍ ഗോപിയുടെ മകന്‍ ഗോപനാ(30)ണ് പരിക്കേറ്റത്. ദേശീയപാതയില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ വൈകീട്ട് 3.30 ഓടെയായാരുന്നു അപകടം.
കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായിരുന്ന ഗോപന്‍ ജോലിക്കായി പുന്നപ്ര ഭാഗത്തേക്ക് സൈക്കിളില്‍ പോവുമ്പോള്‍ അമിത വേഗതയില്‍ മീനുമായി പോയ മിനി ലോറി കാറില്‍തട്ടി യ ശേഷം ഇടിക്കുകയായിരുന്നു. വലതുകാലിന് ഗുരുതര പരിക്കേറ്റ ഗോപനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it