Flash News

മിനിമം വേതനം 650 രൂപയാക്കാന്‍ നടപടി തുടങ്ങി



കൊച്ചി: സംസ്ഥാനത്തെ കരാ ര്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി 650 രൂപയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ ആരംഭിച്ചതായി സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. മിനിമം കൂലി നിയമംമൂലം തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ആരംഭിച്ച ലോട്ടറി ഏജന്റ്‌സ് സെല്ലേഴ്‌സ് യൂനിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോട്ടറി മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ അസംഘടിതമാണ്. ഇക്കാരണത്താല്‍ മിനിമം വേതനം ഇക്കൂട്ടര്‍ക്ക് നിഷേധിക്കുന്നു. കരാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മിനിമം വേതനം 650 രൂപയാക്കി നിജപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. മിനിമം വേതനം നിയമമാക്കി മാറ്റി ഗുണഫലം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it