മിനിമം ബാലന്‍സ് ഇല്ല: പിഴയിനത്തില്‍ എസ്ബിഐ ഈടാക്കിയത് 1771 കോടി രൂപ
BY sruthi srt2 Jan 2018 6:39 AM GMT
X
sruthi srt2 Jan 2018 6:39 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് 1771 കോടി പിഴ ഈടാക്കിയതായി റിപോര്‍ട്ട്. നിര്‍ദേശിക്കപ്പെട്ട മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തവരില്‍ നിന്ന് ഈടാക്കിയതാണ് ഈ തുക. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
എസ്ബിഐയുടെ മൂന്നാം പാദത്തിലെ ലാഭത്തേക്കാള്‍ ഉയര്‍ന്നതാണ് ഇത്. 1356 കോടിയായിരുന്നു 2017ലെ ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള ലാഭം. ഇതിന് പുറമേ ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള ആറ് മാസം കൊണ്ട് നേടിയ 3500 കോടിയില്‍ പരം രൂപയുടെ ലാഭത്തിന്റെ നേര്പകുതിയുമാണ് ഈ തുക. എസ്ബിഐക്ക് മൊത്തം 42 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്്. ഇതില്‍ 13 കോടി ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുമാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ ആരംഭിച്ച സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നുമാണ് എസ്ബിഐ നേട്ടമുണ്ടാക്കിയത്.
അതിനിടെ,എസ്ബിഐ അടിസ്ഥാന നിരക്കില്‍ കുറവു വരുത്തി. ഇതോടെ എസ്ബിഐയുടെ നിലവിലുള്ള ഉപഭോക്താക്കളുടെ വായ്പാ പലിശനിരക്ക് കുറയും. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച് വായ്പയെടുത്തവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വിദ്യാഭ്യാസ, ഭവന വായ്പയെടുത്തിട്ടുള്ളവരില്‍ പകുതിയോളം പേര്‍ക്ക് നിരക്കു കുറച്ചതിന്റെ ഗുണം ലഭിക്കും. 30 ബേസിസ് പോയിന്റാണ് അടിസ്ഥാന നിരക്കുകളില്‍ കുറവു വരുത്തിയത്. 8.65 ശതമാനമാണ് പുതുക്കിയ അടിസ്ഥാന നിരക്ക്. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കുള്ള ബാങ്കായി എസ്ബിഐ മാറും.

Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT