Flash News

മിനിമം ചാര്‍ജ് 10 രൂപയാക്കണം: ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

കൊച്ചി: ഇന്ധന വിലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സ്‌പെയര്‍പാട്‌സിന്റെ വിലയിലും ഇന്‍ഷൂറന്‍സ് തുകയിലും ഇതുപോലെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇത് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കാന്‍ തയ്യാറാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it