kannur local

മിനിബൈപാസ്: നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനിബൈപ്പാസിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.ഒന്നേമുക്കാല്‍ കോടി രൂപചെലവിലാണ് ബൈപ്പാസ് നിര്‍മ്മിക്കുന്നത്. നിലവില്‍ ചുള്ളിയോട് റോഡില്‍നിന്നും കൈപ്പഞ്ചേരി ഭാഗത്തേക്കുള്ള റോഡിന്റെ വശങ്ങള്‍ കെട്ടുന്നജോലിയാണ് പുരോഗമിക്കുന്നത്. അടുത്തമാര്‍ച്ചിനുമുമ്പായി ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന്നായി തുറന്നുനല്‍കാന്‍ കഴിയുമെന്നപ്രതീക്ഷയിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍. ബൈപ്പാസ് വരുന്നതോടെ ടൗണിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ ശമനവുമുണ്ടാവുമെന്നാണ് പ്രതീക്ഷ.
സുല്‍ത്താന്‍ ബത്തേരി രാജീവ്ഗാന്ധി മിനിബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്.ചുങ്കം ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് കൈപ്പഞ്ചേരി വഴി ചുള്ളിയോട് റോഡില്‍ ഗാന്ധിജംഗ്ഷനില്‍ ചേരുന്ന ബൈപ്പാസിന്റെ ദൂരം ഒരു കിലോമീറ്റര്‍ 251 മീറ്ററാണ്. 12 മീറ്റര്‍വിതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതില്‍ ചുങ്കം ബസ്റ്റാന്റ് മുതല്‍ കൈപ്പഞ്ചേരി താഴ്ഭാഗംവരെ 825 മീറ്റര്‍ദൂരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിപൂര്‍ത്തീകരിച്ചതാണ്. തുടര്‍ന്ന് വരുന്ന 426 മീറ്റര്‍ ദൂരത്തില്‍ 206 മീറ്റര്‍ ദൂരം കഴിഞ്ഞവര്‍ഷം സൈഡ്‌കെട്ടി മണ്ണ്‌നിറച്ചു. തുടര്‍ന്നുള്ള 210 മീറ്റര്‍ ഭാഗത്താണ് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത്. വശങ്ങള്‍ കരിങ്കല്ല്‌കെട്ടുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. ഇത്രയും ദൂരം നിര്‍മ്മാണം നടത്തുന്നതിനും ആദ്യം നിര്‍മ്മാണം പൂര്‍ത്തികരിച്ച ഭാഗവും ഉള്‍പ്പെടുത്തി ടാറിംഗ് ഉള്‍പ്പടെ നടത്തുന്നതിന് നഗരസഭ ഒരു കോടി 74 ലക്ഷം രൂപയാണ് ചെവഴിക്കുന്നത്. കൂടാതെ ബൈപ്പാസിനെ ദേശീയപാതയില്‍ കോടതി പരിസരത്ത് മുട്ടിക്കുന്ന ലിങ്ക് റോഡ് നവീകരണത്തിന് 70 ലക്ഷവും മാറ്റിവെച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് അടുത്തമാര്‍ച്ചോടെ ഗതാഗതത്തിന്നായി തുറന്നുനല്‍കാമെന്ന പ്രതീക്ഷയിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍. ബൈപ്പാസ് വരുന്നതോടെ സുല്‍ത്താന്‍ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ ശമനവുമുണ്ടാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it