Flash News

മിനായില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇക്കുറി ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍

റിയാദ്: മിനായിലെ തമ്പുകളില്‍ ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഹജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിന്റെ മിനായിലെ ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലുള്ള തമ്പുകളിലാണ് ഇവ പരീക്ഷിക്കുക.
സുരക്ഷാമാനദണ്ഡങ്ങളും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ നിര്‍മിച്ചത്. ആദ്യമായാണ് ഇവ പുണ്യസ്ഥലങ്ങളില്‍ പരീക്ഷിക്കുന്നത്. വിജയകരമാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഈ സേവനം വ്യാപിപ്പിക്കും.
തമ്പുകള്‍ക്കുള്ളില്‍ സ്ഥലം ലാഭിക്കുന്നതിന് ഇത്തരം കട്ടിലുകള്‍ സഹായിക്കും. ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഉപയോഗിക്കുന്ന തമ്പുകളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ പാര്‍പ്പിക്കില്ല. നേരത്തേ നിശ്ചയിച്ച ശേഷിപ്രകാരമുള്ള തീര്‍ത്ഥാടകരെ മാത്രമേ ഇത്തരം കട്ടിലുകള്‍ ഉപയോഗിക്കുന്ന തമ്പുകളിലും ഈ വര്‍ഷം പാര്‍പ്പിക്കുകയുള്ളൂ. തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതിനുള്ള മിനായുടെ ശേഷി പരിമിതമാണ്. ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നതിന് നിരവധി അപേക്ഷകള്‍ ഹജ്ജ്-ഉംറ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം ഉയര്‍ത്തില്ല. കൂടാതെ ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ 15 ശതമാനം പാക്ക് ചെയ്ത റെഡിമെയ്ഡ് ഭക്ഷണങ്ങളായിരിക്കും.





Next Story

RELATED STORIES

Share it