ernakulam local

മിഥുന്‍ രാധാകൃഷ്ണന്‍ കലാപ്രതിഭ

തൊടുപുഴ: എംജി കലോത്സവത്തില്‍ കലാപ്രതിഭപട്ടം മിഥുന്‍ രാധാകൃഷ്ണനു സ്വന്തം.
പോസ്റ്റര്‍ ഡിസൈനിങ്, കൊളാഷ് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ് കോളജിലെ മിഥുന്‍ രാധാകൃഷ്ണന്‍ കലാപ്രതിഭപട്ടം കൈപ്പിടിയില്‍ ഒതുക്കിയത്.
നിലവില്‍ രണ്ട് ഒന്നാം സ്ഥാനം മിഥുന് മാത്രമാണ് കരസ്ഥമാക്കാനായത്. പോസ്റ്റര്‍ ഡിസൈനിങ്ങിന് മാലിന്യം എന്നതായിരുന്നു വിഷയം.
കോട്ടയത്തു നടന്ന കഴിഞ്ഞ എംജി കലോത്സവത്തിലും പോസ്റ്റര്‍ ഡിസൈനിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
എംഎഫ്എ അപ്ലൈഡ് ആര്‍ട്ടില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ചേറായി ഈരേഴത്ത് രാധാകൃഷ്ണന്‍-മിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍ നിധിന്‍.
Next Story

RELATED STORIES

Share it