'മിത്ര 181' വനിതാ ഹെല്‍പ്‌ലൈനിന് ഒരുവയസ്സ്

തിരുവനന്തപുരം: ഒരുലക്ഷത്തിലേറെ പരാതികളുമായി വനിതാ വികസന കോര്‍പറേഷ ന്‍ മിത്ര 181 വനിതാ ഹെല്‍പ്‌ലൈന്‍ ഒരു വയസ്സ് പൂര്‍ത്തിയാക്കി. സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്കും മറ്റു പീഡനങ്ങള്‍ക്കുമെതിരേ കരുതലാവാ ന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണ് മിത്ര 181 വനിതാ ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈനില്‍ 14 ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് 24 മണിക്കൂറും സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കുന്നത്. ശരാശരി 300 പരാതികള്‍ ദിനംപ്രതി ലഭിച്ചിരുന്നു.
വനിതകള്‍ക്കുള്ള സര്‍ക്കാ ര്‍ സേവനങ്ങള്‍ സംബന്ധിച്ച 19,902 അന്വേഷണങ്ങള്‍ ലഭിച്ചു. 5619 അന്വേഷണങ്ങളില്‍ വിവരങ്ങള്‍ നല്‍കി. 5004 കേസുകളില്‍ പോലിസ് ഇടപെടലും അടിയന്തര നടപടികളും സാധ്യമാക്കി. 9279 കേസുകളില്‍ ലീഗല്‍, മെഡിക്കല്‍, കൗണ്‍സലിങ്് സഹായങ്ങള്‍ക്ക് റിപോര്‍ട്ട് ചെയ്തു.
മിത്ര 181 വനിതാ ഹെല്‍പ്‌ലൈനിന്റെ ഒന്നാംവാര്‍ഷികത്തിന്റെ ഭാഗമായി ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകരെ വനിതാ-ശിശുക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സധൈര്യം മുന്നേറാന്‍ മിത്ര 181 വനിതാ ഹെല്‍പ്‌ലൈന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതെന്നു മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it