Flash News

മിണ്ടാപ്രാണിയെ തോട്ടിലെറിഞ്ഞ് ചെറുപ്പക്കാരന്റെ ഫുട്‌ബോള്‍ ആരാധന; പ്രതിഷേധം ശക്തം

മിണ്ടാപ്രാണിയെ തോട്ടിലെറിഞ്ഞ് ചെറുപ്പക്കാരന്റെ ഫുട്‌ബോള്‍ ആരാധന; പ്രതിഷേധം ശക്തം
X

റഷ്യന്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇഷ്ട ക്ലബ്ബുകളുടെ ഫ്ഌക്‌സുകളും പതാകകളുമായി ലോകകപ്പിനെ സ്വീകരിക്കാന്‍ മലയാളി ആരാധകരും തയ്യാറെടുത്തു കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ ആരാധകരെ ഒന്നടങ്കം നാണക്കേടിലാക്കുന്ന ഒരു വീഡിയോയാണ്് സമൂഹ മാധ്യമങ്ങിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫുട്‌ബോള്‍ ആരാധനയുടെ ഭാഗമായി മിണ്ടാപ്രാണിയായ നായയോട് കാട്ടിയ ക്രൂരതയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ പുറത്തുവിട്ട വീഡിയോയാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്. ബ്രസീലിന്റെ ജഴ്‌സി അണിയിപ്പിച്ച നായയോടൊപ്പം അര്‍ജന്റീന ജഴ്‌സിയണിഞ്ഞ ചെറുപ്പക്കാരന്‍ ഫുട്‌ബോള്‍ കളിക്കുകയും നിനക്ക് കളിക്കാനറയില്ലെടാ എന്ന് പറഞ്ഞുകൊണ്ട് നായയെ എടുത്ത് സമീപത്തെ വെള്ളക്കെട്ടിലേക്കെറിയുന്നതുമാണ് വീഡിയോയിലുള്ളത്. വെള്ളത്തില്‍ വീണ നായയോട് പോയി കളി പഠിച്ചിട്ട് വരാനും ചെറുപ്പക്കാരന്‍ വീഡിയോയില്‍ പറയുന്നു. ആരാധനയുടെ പേരില്‍ നായയോട് ചെയ്ത ക്രൂരതയെ ചോദ്യം ചെയ്ത നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it