മിണ്ടാതെ പറഞ്ഞ് മൂകാഭിനയത്തില്‍ ജിജീഷും സംഘവും

തിരുവനന്തപുരം: വാര്‍ധക്യാവസ്ഥയില്‍ മാതാപിതാക്കളെ പുറന്തള്ളുന്നതിനെതിരേ മിണ്ടാതെ പറഞ്ഞ് മണ്ണുത്തി ഡോണ്‍ ബോസ്‌ക്കോ സ്‌കൂളിലെ ജിജീഷും സംഘവും മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നടന്ന മല്‍സരത്തില്‍ 21 ടീമുകളെ പിന്തള്ളിയാണ് ഇവരിലൂടെ തൃശൂര്‍ ജില്ല മുന്നിലെത്തിയത്. പുതു തലമുറ മാതാപിതാക്കളോട് കാട്ടുന്ന കൊടും ക്രൂരത തന്മയത്വത്തോടെ പ്രേക്ഷര്‍ക്കു മുന്നില്‍ സംഘം അവതരിപ്പിച്ചു.അഖില്‍, അനഘ, എല്‍ദോ, ആല്‍ഫിന്‍, ആന്‍സി, ശ്രീനാഥ് എന്നിവരും ഒന്നാമതെത്തിയ ഈ സംഘത്തിലുണ്ടായിരുന്നു. അമലനഗര്‍ സ്വദേശി അനീഷ് രവീന്ദ്രനാണ് പരിശീലകന്‍.
Next Story

RELATED STORIES

Share it