Flash News

മിണ്ടാതിരിക്കൂ ; കളിയില്‍ ശ്രദ്ധിക്കൂ : സൗരവ് ഗാംഗുലി



ബെര്‍മിങ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിവാദങ്ങളില്‍ പ്രതികരണവുമായി ബിസിസിഐ ഉപദേശക അംഗവും മുന്‍ നായകനുമായ സൗരവ് ഗാംഗുലി. പരിശീലകന്‍ അനില്‍ കുംബ്ലെയെക്കുറിച്ച് ഇന്ത്യന്‍ ടീമംഗങ്ങളുടെ പ്രതികരണം അറിയാന്‍ കളിക്കാരെ താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സൗരവ് ഗാംഗുലി പ്രതികരിച്ചു. ചാംപ്യന്‍സ് ട്രോഫിക്കിടെ പുതിയ പരിശീലകനെ നിയമിക്കില്ലെന്നും കോച്ചിനെ തിരഞ്ഞെടുക്കേണ്ട മൂന്ന് അംഗങ്ങളില്‍ ഒരാളായ ഗാംഗുലി പറഞ്ഞു. കുംബ്ലെയും ടീമംഗങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഗാംഗുലി ഇടപെട്ടുവെന്നും ഇന്ത്യന്‍ ടീമുമായി സംസാരിച്ചുവെന്നും നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. “പരിശീലന സമയത്ത് എട്ടു മണി മുതല്‍ ഞാന്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. കളിക്കാരെ കാണണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍, ആരെയും കണ്ടില്ല. കോഹ്‌ലിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അതും നടന്നില്ല”- ഗാംഗുലി പറഞ്ഞു. വിവാദങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും ഗാംഗുലി ആവശ്യപ്പെട്ടു. കോഹ് ലി ഇന്ത്യന്‍ ടീം നായകനാണ്. കുംബ്ലെ പരിശീലകനും. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്- ഗാംഗുലി പറഞ്ഞു.
Next Story

RELATED STORIES

Share it