kozhikode local

മിഠായിത്തെരുവ് ഉദ്ഘാടനം 23ന്‌

കോഴിക്കോട്: നവീകരിച്ച മി ഠായിത്തെരുവിന്റെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാനാഞ്ചിറ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന് സമീപം വൈകീട്ട് 7ന് നടക്കുന്ന പരിപാടിയില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.സാഹിത്യകാരന്‍മാരായ എം ടി വാസുദേവന്‍ നായര്‍, യു എ ഖാദര്‍, ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ തുടങ്ങിയവരെ ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഗസലും പഴയ ചലച്ചിത്രഗാനങ്ങളും കോ ര്‍ത്തിണക്കിയ മിഠായിതെരു സംഗീതോല്‍സവം അരങ്ങേറും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍  കോര്‍പറേഷനില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ എ പ്രദീപ്്് കുമാര്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു വി ജോസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it