മിഠായിത്തെരുവില്‍ വ്യാപാരികളും ചുമട്ടു തൊഴിലാളികളും തമ്മില്‍ തര്‍ക്കം
BY kasim kzm10 April 2018 3:10 AM GMT
kasim kzm10 April 2018 3:10 AM GMT
കോഴിക്കോട്: ചുമട്ട് തൊഴിലാളികള്‍ ചരക്കുമായി വന്ന വാഹനം കോയിന്‍കോ ബസാറില്‍ വ്യാപാരികള്‍ തടഞ്ഞതിനെ തുടര്‍ന്ന് മിഠായിത്തെരുവില്‍ ചുമട്ട് തൊഴിലാളികളും വ്യാപാരികളും തമ്മില്‍ തര്‍ക്കം. വാക്കു തര്‍ക്കം മൂത്ത് വാക്കേറ്റവും കയ്യാങ്കളിയുമായപ്പോള് പൊലീസ് എത്തിയാണ് ഇരുപക്ഷത്തെയും സംയമനത്തിലെത്തിച്ചത്.
ചുമട്ട് തൊഴിലാളികളും കോയിന്‍കോ ബസാറിലെ വ്യാപാരികളും തമ്മില്‍ രാവിലെ 11.30 ഓടെയാണ് മിഠായിത്തെരുവിലെ കടകളിലേക്കുള്ള ചരക്കുകളുമായി തൊഴിലാളികളുടെ വാഹനം എത്തിയത്. എന്നാല്‍ കോയിന്‍കോ ബസാറില്‍ വണ്ടി നിര്‍ത്തി സാധനം ഇറക്കുമ്പോള്‍ വലിയ ബ്ലോക്കുണ്ടാകുമെന്നും ഇത് കച്ചവടത്തെ ബാധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.
ഇത് തൊഴിലാളികള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തി. ഒടുവില്‍ ബസാറില്‍ യൂണിയന് ഓഫീസിനടുത്ത് ചരക്ക് ഇറക്കാനുള്ള സ്ഥലം ചുമട്ടുതൊഴിലാളികള്‍ക്ക് അനുവദിക്കാമെന്ന ധാരണയില്‍ എത്തുകയും ചെയ്തു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മേയര്‍ക്ക് പരാതി നല്‍കുമെന്ന് മിഠായിത്തെരുവ് ചുമട്ട് തൊഴിലാളി യൂണിയന് സെക്രട്ടറി നാസര്‍ പറഞ്ഞു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT