kozhikode local

മിഠായിത്തെരുവിലെ ട്രാഫിക് നിയന്ത്രണം പിന്‍വലിക്കണമെന്ന്

കോഴിക്കോട്: മിഠായിത്തെരുവ് നവീകരണത്തിന്റെ ഭാഗമായി മിഠായിത്തെരുവ് കാല്‍നടതെരുവാക്കി മാറ്റി വാഹനഗതാഗതം നിയന്ത്രിച്ച നടപടി മിഠായിത്തെരുവിലെ കച്ചവടക്കാരുടെ നാശത്തിന് കാരണമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍.
1500 ല്‍പരം കടകളും ജോലി ചെയ്യുന്ന അയ്യായിരത്തോളം തൊഴിലാളികള്‍ അവരുടെ ടൂവീലറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കച്ചവടം നിര്‍ത്തിപോവുകയാണ്.
പരീക്ഷണാര്‍ഥം തുടങ്ങിയ നിയന്ത്രണം അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്‍വലിക്കണം. വാഹനഗതാഗതം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് എട്ടിന് കച്ചവടക്കാര്‍ കടകളടച്ച് കോര്‍പറേഷന്‍ ഓഫിസിന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മെയ് ഒന്നു മുതല്‍ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കവലപൊതുയോഗങ്ങള്‍ നടക്കും.
മെയ് ഏഴിന് വൈകിട്ട് വിളംബരജാഥയും ബ്ലുവളണ്ടിയര്‍ മാര്‍ച്ചും നടത്താനും തീരുമാനിച്ചു. കോഴിക്കോട് വ്യാപാരഭവനില്‍ ചേര്‍ന്ന മിഠായിത്തെരുവിലെ വ്യാപാരികളുടെ യോഗത്തില്‍ എവിഎം കബീര്‍ അധ്യക്ഷത വഹിച്ചു. ഷഫീക്ക് പട്ടാട്ട്, കെ സേതുമാധവന്‍, സി ജെ ടെന്നീസണ്‍, കെ പി അബ്്ദുല്‍റസാക്ക്, എം കെ ഗംഗാധരന്‍, പി വി ഉസ്്മാന്‍കോയ, കെ പി മൊയ്തീന്‍കോയ, ടി എം ബാലന്‍, എ കെ മന്‍സൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it