മിഠായിത്തെരുവിലെ കടയില്‍ വീണ്ടും തീപ്പിടിത്തം
BY Sumeera SMR11 Nov 2015 3:18 AM GMT
Sumeera SMR11 Nov 2015 3:18 AM GMT
കോഴിക്കോട്: മിഠായിത്തെരുവില്‍ മൊയ്തീന് പള്ളിക്കു സമീപത്തെ കടയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കേസ് ഹവായ് ചപ്പല്‍ കത്തി നശിച്ചു. വി കെ എം ബില്‍ഡിങിലെ ഹംന ഫൂട്ട് വെയര്‍ ഷോപ്പിലെ ഹവായ് ചപ്പലുകളുടെ കെയ്സുകള്ക്കാണ് തീപ്പിടിച്ചത്. ബില്‍ഡിങിലെ ഫസ്റ്റ് ഫ്ളോറില്‍ കോണിച്ചുവട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പെട്ടി ഹവായ് കെയ്സുകള് പൂര്‍ണമായും കത്തിനശിച്ചു. സിവില്സ്റ്റേഷന് കരിക്കാംകുളം സ്വദേശി എം കെ ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് കട. 15,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആരെങ്കിലും മനപൂര്‍വം തീയിട്ടതോ സിഗരറ്റ് കുറ്റിയില്‍ നിന്ന് തീപടര്‍ന്നതോ ആവാം കാരണമെന്ന് അധികൃതര്‍ പറയുന്നു. കോഴിക്കോട് ബീച്ച് ഫയര്‍സ്റ്റേഷനില്‍ നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ വി കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം തീയണച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT