wayanad local

മിച്ചഭൂമി വിവാദം: റവന്യൂമന്ത്രി രാജിവയ്ക്കണം: കെ പി അനില്‍കുമാര്‍

സുല്‍ത്താന്‍ ബത്തേരി: മിച്ചഭൂമി പതിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത്് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രാജിവയ്ക്കണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നത്തിന്റെ ഗൗരവം ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായ സമരങ്ങള്‍ ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് നയിക്കുന്ന സംസ്ഥാന ജാഥയില്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയും ഉദ്യോഗസ്ഥരും അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ട് ജില്ലയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് മിച്ചഭൂമി പ്രശ്‌നത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് എല്‍ഡിഎഫ് മാറി. വയനാട്ടിലെ ഭൂമി വിവാദം ആരോപണമല്ല, മറിച്ച് ഇതു തെളിയിക്കപ്പെട്ടതാണെന്നും അതിനാല്‍ ഇതില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്‍ നല്‍കുന്ന പരാതികള്‍ക്ക് ഇല്ലാത്ത വേഗതയും കൃത്യതയും ഇടനിലക്കാരനായി കുഞ്ഞുമോന്‍ നല്‍കിയ അപേക്ഷകളില്‍ എങ്ങനെ കൈവന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തിലുള്ള ഏജന്റുമാരും ദല്ലളന്മാരും സംസ്ഥാനത്താകമാനമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന കാഞ്ഞിരത്തിനാല്‍ ഭൂസമരം കണ്ടില്ലെന്നു നടിക്കുന്നവരാണ് സര്‍ക്കാര്‍ ഭൂമി വിറ്റ് പണമുണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ കെ അബ്രഹാം, എന്‍ എം വിജയന്‍, ഡി പി രാജശേഖരന്‍, ആര്‍ പി ശിവദാസ്, നിസി അഹമ്മദ്, സക്കരിയ മണ്ണില്‍, ടി ജെ ജോസഫ്, വി എം പൗലോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it