malappuram local

മികവിന്റെ നിറവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍

നിലമ്പൂര്‍: മികവിന്റെ നിറവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് വന്‍ തിരക്ക്. ഉപജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ആധ്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞതായി ബിപിഒ കെ ജി മോഹനന്‍ പറഞ്ഞു.
ഹലോ ഇംഗ്ലീഷ് എന്ന പേരില്‍ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും നല്‍കും. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പ്രാപ്തരാക്കും. ഇതിനായി രണ്ട് ഘട്ടങ്ങളിലായി 16 ദിവസം അധ്യാപകര്‍ക്ക് പരീശീലനം നല്‍കും. ഒന്നാംഘട്ട പരിശീലനം നിലമ്പൂര്‍ ബിആര്‍സിയില്‍ തുടങ്ങി കഴിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസുകളുള്ളത് ജില്ലയിലാണ്. ജില്ലയിലെ തിരഞ്ഞെടുത്ത 405 വിദ്യാലയങ്ങളില്‍ 3,857 സ്മാര്‍ട്ട് ക്ലാസ് മുറികളാണുള്ളത്.
നിലമ്പൂര്‍ ഉപജില്ലയില്‍ 34 സ്‌കൂളുകള്‍ ഹൈടെക്‌നിലവാരത്തിലേക്ക് ഉയര്‍ത്തി. ഈ അധ്യായന വര്‍ഷത്തേക്കുള്ള പുസ്തകങ്ങളും യൂനിഫോമുകളും ഇതിനകം സ്‌കൂളുകളില്‍ എത്തി. ഇവ മെയ് 2ന് വിതരണം ചെയ്യും. പ്രീ പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കും പ്രവേശനത്തിനായുള്ള തിരക്ക് വര്‍ധിക്കുകയാണ്. ഇടക്കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളെ ഉപേക്ഷിച്ച് പോയവര്‍ തങ്ങളുടെ മക്കളെ വീണ്ടും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വീണ്ടും കൊണ്ടുവരികയാണ്.
ജില്ലയില്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ 3,662 ലാപ്‌ടോപ്പുകളും, 3,655 മള്‍ട്ടിമീഡിയ പ്രോജക്ടറുകളും 1259 പ്രോക്ടര്‍ സ്‌ക്രീനുകളും 354 സീലിങ് മൗണ്ടിങ് കിറ്റുകളും 3,539 എച്ച്ഡിഎംഐ ഫേസ് പ്ലേറ്റുകളും.34 എച്ച്ഡിഎംഐ കേബിളുകളും വിതരണം ചെയ്്തു.
Next Story

RELATED STORIES

Share it