World

മികച്ച സാമ്പത്തിക വ്യവസ്ഥയെന്ന്; ഖത്തറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി

റിയാദ്: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സൗദി അറേബ്യക്കു മേല്‍ സമ്മര്‍ദം ഏറുന്നതിനിടെ ഖത്തറിനെ പ്രശംസിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഖത്തറിന്റേത് മികച്ച സാമ്പത്തിക വ്യവസ്ഥയാണെന്നും അടുത്ത അഞ്ചുവര്‍ഷം കൂടുതല്‍ മെച്ചപ്പെടാന്‍ അവര്‍ക്ക് സാധിക്കുമെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു.
റിയാദ് റിറ്റ്‌സ് കാള്‍ട്ടനിലെ ആഗോള നിക്ഷേപകസമ്മേളനത്തിനിടെയാണ് ഖത്തറുമായി വിയോജിപ്പുണ്ടെന്ന് എടുത്തുപറഞ്ഞു സൗദി കിരീടാവകാശി പുകഴ്ത്തിയത്. സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യമാണ് ഖത്തര്‍.
പശ്ചിമേഷ്യയെ അടുത്ത 30 വര്‍ഷത്തിനകം യൂറോപ്പാക്കുമെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തിനിടെയാണ് ഈ മേഖലയില്‍ വികസന നേട്ടമുണ്ടാക്കിയ ഖത്തറിനെ സല്‍മാന്‍ പുകഴ്ത്തിയത്.
ഇതു മാറ്റത്തിനുള്ള ചുവടുവയ്പാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തി. 2017 ജൂണിലാണ് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നില്‍ ചരടുവലിച്ചത് ബിന്‍ സല്‍മാനാണ്.

Next Story

RELATED STORIES

Share it