Kottayam Local

മികച്ച റെയില്‍വേ ഉദ്യോഗസ്ഥയ്ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു



ചങ്ങനാശ്ശേരി: മികച്ച റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കു ചങ്ങനാശ്ശേരി പൗരാവലിയും സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്‌മെന്റ് കൗണ്‍സിലും സംയുക്തമായി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ചങ്ങനാശ്ശേരി റെയില്‍വേ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ സൂസി മാത്യുവിന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നല്‍കി ആദരിച്ചു. അമിത വേഗതയില്‍ കംപൂട്ടറില്‍ വിരലുകള്‍ ചലിപ്പിച്ച് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ക്കു തല്‍ക്കാല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനു കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേയുടെ മാതൃകാ ഉദ്യോഗസ്ഥ എന്ന നിലയിലാണ് പുരസ്‌കാരം നല്‍കിയത്. വിവിധ ഭാഷകള്‍ അറിയാവുന്ന സൂസി മാത്യു, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരോട് ഇടപഴകുന്നതില്‍ കാണിക്കുന്ന അനിതര സാധാരണത്വവും, സംശുദ്ധമായ പ്രവര്‍ത്തനവും പരിഗണിച്ചാണ് ജഡ്ജിങ് കമ്മിറ്റി അവാര്‍ഡിനായി തിരഞ്ഞെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും, കൗണ്‍സില്‍ ചെയര്‍മാനുമായ അഡ്വ. ജി രാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ജെ ലാലി, കൗണ്‍സില്‍ കണ്‍വീനര്‍മാരായ വിനു പാലയ്ക്കല്‍, സാം ചെമ്പകത്തില്‍, വര്‍ക്കിംഗ് പ്രസിഡന്റ് വിനു ജോബ് കുഴിമണ്ണില്‍, ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, ദാനിയേല്‍ ഫിലിപ്പ്, സാലി ദാനിയേല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it