kannur local

മികച്ച നാടകം അച്ഛന്‍, ഹിന്ദി വിഭാഗത്തില്‍ അര്‍ധനാരീശ്വരന്‍

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം നാടക മല്‍സരത്തില്‍ ഗവ. ബ്രണ്ണന്‍ കോളജിന്റെ 'അച്ഛന്‍' മികച്ച നാടകമായി തിരഞ്ഞെടുത്തു. ടി അസ്മിറ ആന്റ് പാര്‍ട്ടിയാണ് നാടകം അവതരിപ്പിച്ചത്. സുശീലനും പ്രേതങ്ങളും എന്ന നാടകത്തിലെ സുശീലന്റെ വേഷം അരങ്ങിലെത്തിച്ച ഷിബിന്‍ പീലിക്കോടിനെ മികച്ച നടനായി തിരഞ്ഞെടുത്തു.
കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ ബിഎ മലയാളം വിദ്യാര്‍ഥിയാണ് ഷിബിന്‍. സ്‌കൂള്‍ തലത്തിലും മികച്ച നടനായി ഷിബിനെ തിരഞ്ഞെടുത്തിരുന്നു. എന്‍ ദാസന്റെയും ചന്ദ്രമതിയുടെയും മകനാണ്. മികച്ച നടിയായി ബ്രണ്ണന്‍ കോളജിലെ ടി അസ്മിറയെ തിരഞ്ഞെടുത്തു. കോളജിലെ ഒന്നാം വര്‍ഷ ചരിത്ര വിഭാഗം വിദ്യാര്‍ഥിയാ ണ്. പി വി അഷ്‌റഫ്-സുബൈദ ദമ്പതികളുടെ മകളാണ്. നാടകത്തില്‍ പിലാത്തറ കോ-ഓപറേറ്റീവ് കോളജ് അവതരിപ്പിച്ച വിരല്‍ എന്ന നാടകം രണ്ടാം സ്ഥാനവും പയ്യന്നൂര്‍ കോളജിന്റെ അബദ്ധ രാജ്യം മൂന്നാം സ്ഥാന വും നേടി. ഹിന്ദി വിഭാഗം നാടകത്തില്‍ പെരുമാള്‍ മുരുകന്റെ അര്‍ധനാരീശ്വരന്‍ എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ അവതരിപ്പിച്ച നാടകത്തിന് ഒന്നാം സ്ഥാനം നേടി.
പിലാത്തറ കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ഥികളാണ് നാടകം അരങ്ങിലെത്തിച്ചത്. പ്രദീപ് മണ്ടൂരും സുധീര്‍ ബാബുവും ചേര്‍ന്നാണ് നാടകം സംവിധാനം ചെയ്തത്. നാടകരചന പ്രദീപ് മണ്ടൂരിന്റെതാണ്. നാടകത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത കെ വിഷ്ണു മികച്ച നടനായും പി കെ ശ്രേയ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it