മികച്ച കായികവാര്‍ത്തയ്ക്കും ദൃശ്യത്തിനും പുരസ്‌കാരം

കോഴിക്കോട്: മികച്ച കായികവാര്‍ത്തയ്ക്കും ദൃശ്യത്തിനും മോണ്ട്യാല്‍ സ്‌പോര്‍ട്‌സ് നേതൃത്വത്തില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തും. അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച കായികവാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കുമാണ് പുരസ്‌കാരം. അച്ചടി മാധ്യമങ്ങളിലെ ലേഖകര്‍, ഫോട്ടോഗ്രാഫര്‍, ദൃശ്യ മാധ്യമങ്ങളിലെ റിപോര്‍ട്ടര്‍, കാമറാമാന്‍ എന്നിവര്‍ക്ക് വെവ്വേറെ പുരസ്‌കാരങ്ങള്‍ നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം മാര്‍ച്ചില്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it