Flash News

മികച്ച കലാലയങ്ങളുടെ പട്ടികയില്‍ ജെഎന്‍യു മുന്നില്‍



ന്യൂഡല്‍ഹി: സംഘപരിവാര സംഘടനകളും കേന്ദ്രസര്‍ക്കാരും വന്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും രാജ്യത്തെ മികച്ച കലാലയങ്ങളുടെ പട്ടികയില്‍ ജെഎന്‍യു മുന്നില്‍. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ പ്ലസ് പ്ലസ് റാങ്ക് ജെഎന്‍യു സ്വന്തമാക്കി. കഴിഞ്ഞ മാസം ഒമ്പതിനും 11നും നടത്തിയ അവലോകനത്തിലാണ് നാക് ജെഎന്‍യുവിന് എ പ്ലസ് പ്ലസ് പദവി നല്‍കിയത്. നാക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കാണ് ഇത് അക്കാദമിക നിലവാരം, മികച്ച ഗവേഷണം, കാംപസ് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് നാക് അംഗീകാരം നല്‍കുന്നത്.
Next Story

RELATED STORIES

Share it