മാഹി ബാബു വധം: മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

മാഹി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പള്ളൂരിലെ ഒ പി രജീഷ്, കരീക്കുന്നുമ്മല്‍ സുനില്‍, പാനൂരിലെ അരുണ്‍ ഭാസ്‌കര്‍ എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി മംഗളൂരുവില്‍വച്ച് പ്രത്യേകാന്വേഷണസംഘം പിടികൂടിയത്. ഇവരെ മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊലയാളി സംഘത്തില്‍ 12 പേരുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കഴിഞ്ഞ മാസം ഏഴിനു രാത്രിയായിരുന്നു ബാബു കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it