മാഹി ഇരട്ടക്കൊലപാതകം: അന്വേഷണം ഊര്‍ജിതം

മാഹി: സിപിഎം മാഹി ലോക്കല്‍ കമ്മിറ്റിയംഗം പള്ളൂര്‍ കണ്ണിപ്പൊയില്‍ ബാബുവിനെ (45) കൊലപ്പെടുത്തിയ സംഭവത്തില്‍ പുതുച്ചേരി എസ്എസ്പി അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സ്‌ക്വാഡുകള്‍ തിരിച്ച് പള്ളൂരില്‍ ക്യാംപ് ചെയ്താണ് അന്വേഷണം. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തും. സഹപ്രവര്‍ത്തകരില്‍ നിന്നും പരേതന്റെ വീട്ടുകാരില്‍ നിന്നും മൊഴിയെടുക്കും.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചി ഉമ്പാറക്ക ചള്ളയില്‍ ഷമേജി(41)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൂന്ന് ബൈക്കുകളിലെത്തിയ പ്രദേശവാസികളായ ആറംഗ സംഘമാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന്റെ നിഗമനം.
Next Story

RELATED STORIES

Share it