kannur local

മാഹിയില്‍ ശമ്പളം ഡിജിറ്റല്‍ ഇലക്ട്രോണിക് ക്ലിയറന്‍സ് സിസ്റ്റം വഴി

മാഹി: മാഹിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഡിജിറ്റല്‍  ഇലക്ട്രോണിക് ക്ലിയറന്‍സ് സിസ്റ്റം വഴി നല്‍കിത്തുടങ്ങി. 2008 മുതല്‍ പുതുച്ചേരിയില്‍ ശമ്പളം ഇതുവഴി നല്‍കി വരുന്നുണ്ടെങ്കിലും മാഹിയില്‍ ഡിഎടിയില്‍ നിന്നു ചെക്ക് വിവിധ ഓഫീസുകളില്‍ എത്തിച്ചായിരുന്നു വിതരണം ചെയ്തിരുന്നത്. നാഷനല്‍ ഇന്‍ഫോമാറ്റിക്ക് സെന്ററാണ് മാഹിയിലും പദ്ധതി നടപ്പിലാക്കിയത്.
എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ഈ മാസത്തെ ശമ്പളം സ്വന്തം അക്കൗണ്ടില്‍ വന്നിട്ടില്ലെന്നും പരാതിയുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
നെറ്റ് കണക്ഷന്‍ നിരന്തരം ലഭിക്കാത്തതും പണം അക്കൗണ്ടില്‍ എത്താന്‍ വൈകുന്നു. പുതുച്ചേരിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ ശമ്പളം വൈകിയാണ് നല്‍കിയത്. ഈ മാസം ബഡ്ജറ്റിന് മുമ്പ് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലെങ്കിലും ഡിജിറ്റലില്‍ കുടങ്ങി ചിലര്‍ക്ക് ശമ്പളം കൈപ്പറ്റാനുമായില്ല. മാഹിയില്‍ 1200 ലധികം സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്.
Next Story

RELATED STORIES

Share it