kannur local

മാഹിയില്‍ മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്ന പദ്ധതി വരുന്നു

മാഹി: ഗാര്‍ഹിക ഖരമാലിന്യങ്ങള്‍ തരംതിരിച്ച് വ്യത്യസ്ത സഞ്ചികളില്‍ സൂക്ഷിച്ചുവച്ചാല്‍ 15 ദിവസം കൂടുമ്പോള്‍ വീടുകളിലെത്തി ശേഖരിക്കുന്ന സംവിധാനം മാഹി നഗരസഭയില്‍ അടുത്തമാസം മുതല്‍ നടപ്പാക്കുന്നു. ഇതിനായി ഫീസടയ്ക്കണമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ അമന്‍ ശര്‍മ അറിയിച്ചു.
500 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സേവനം സൗജന്യമായിരിക്കും. ആയിരം ചതുരശ്രയടി വരെ മാസം തോറും 30 രൂപയും, 1500 ചതുരശ്രയടി വരെ 60 രൂപയും, 2000 ചതുരശ്രയടി വരെ 90 രൂപയും അടയ്ക്കണം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് 180 മുതല്‍ 630 രൂപ വരെയും സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 2000 രൂപയും വിവിധ നികുതികള്‍ ഏര്‍പ്പെടുത്തി. 15 മൈക്രോണില്‍ കൂടുതലുള്ള ഷോപിങ് ബാഗ് ഉപയോഗിക്കുന്നതിന് മാസം 4,000 രൂപ പിഴയടച്ച് അനുമതി വാങ്ങണം.
വീഴ്ച വരുത്തുന്നവര്‍ക്ക് അധിക പിഴ ചുമത്തും. വ്യാപാര ലൈസന്‍സുകള്‍ കൃത്യമായി പുതുക്കണം. കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ 10 ശതമാനം വിനോദ നികുതി അടയ്ക്കണം. നഗരസഭയില്‍ നികുതിയടച്ച് കാലാവധിയുള്ള അനുമതിയോടു കൂടിയേ പൊതുസ്ഥലങ്ങളിലും പാതയോരത്തും സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാവൂ. പ്രഫഷനല്‍ നികുതി അടക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it