kozhikode local

മാഹിയില്‍നിന്ന് ബൈക്കില്‍ കടത്തിയ 42 കുപ്പി മദ്യം പിടിച്ചു

വടകര: തദ്ദേശ തിരഞ്ഞെടുപ്പിനു വീര്യം കൂട്ടാന്‍ മാഹിയില്‍ നിന്നും ബൈക്കില്‍ കടത്തിയ 42 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. ബൈക്കോടിച്ച യഥാര്‍ഥ കടത്തുകാരന്‍ എക്‌സൈസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. വടകര മുനിസിപ്പാലിറ്റിയിലെ മാക്കൂല്‍ പാറയുള്ള പറമ്പത്ത് രാജേഷാണ് (21) പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മാക്കൂല്‍ കൃഷ്ണപുരം വിനീഷ്‌കുമാറാണ് (26) രക്ഷപ്പെട്ടത്. ഇരുവരെയും പ്രതി ചേര്‍ത്ത് എക്‌സൈസ് കേസെടുത്തു.
വലിയ ബാഗിലാക്കിയ മദ്യം യമഹ ബൈക്കില്‍ ഇരുവര്‍ക്കുമിടയില്‍ സൂക്ഷിച്ചാണ് മാഹിയില്‍ നിന്നു വടകരയ്ക്കു പുറപ്പെട്ടത്. ഇത് സംബന്ധിച്ചു വിവരം കിട്ടിയ എക്‌സൈസ് സംഘം ചോറോട് പുഞ്ചിരിമില്ലില്‍ ബൈക്ക് തടഞ്ഞ് പിടികൂടുകയായിരുന്നു. രണ്ടു പേര്‍ മാത്രമേ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നുള്ളൂ. ഇക്കാരണത്താല്‍ ഇവരെ തട്ടിമാറ്റി വിനീഷ്‌കുമാര്‍ കടന്നുകളഞ്ഞു. മദ്യം കടത്താന്‍ ഉപയോഗിച്ച ബൈക്ക് വിനീഷിന്റേതാണ്. ഇയാളുടെ മൊബൈല്‍ ഫോണും എക്‌സൈസിനു ലഭിച്ചു.
400 ലിറ്റര്‍ വാഷ് പിടിച്ചു
വടകര: എടച്ചേരി കൈക്കണ്ടം ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ സിമന്റ് ജാഡികളില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടികൂടി. കൈക്കണ്ടം ഭാഗത്തെ സ്ഥിരം വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്നാണ് വാഷ് പിടികൂടിയത്. എക്‌സൈസ് പരിശോധന നടത്തുമ്പോള്‍ മുന്‍കൂട്ടിയറിക്കാന്‍ വാറ്റുകാര്‍ക്ക് സംവിധാനമുണ്ട്. പരിശോധന കഴിഞ്ഞാല്‍ ഇതേ സ്ഥലത്തുതന്നെ വാറ്റ് നടക്കും.
Next Story

RELATED STORIES

Share it