Flash News

മാസിന്‍ ഫുഖഹാഇന്റെ വധം : പ്രതികള്‍ കുറ്റം സമ്മതിച്ചു-ഹമാസ്



ഗസാ സിറ്റി: മാര്‍ച്ചില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ മൂന്നു പേരും കുറ്റസമ്മതം നടത്തിയതായും കൊലപാതകത്തിന് ഇസ്രായേലില്‍നിന്നുള്ള നിര്‍ദേശം സ്വീകരിച്ചതായും ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 24നാണ് ഹമാസിന്റെ സൈനികവിഭാഗം കമാന്‍ഡറായ മാസിന്‍ ഫുഖഹാഅ് തലയ്ക്കും നെഞ്ചിലും വെടിയേറ്റു മരിച്ചത്. ഗസ നഗരത്തിലെ സ്വവസതിയുടെ കവാടത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ഇസ്രായേല്‍ ചാരന്‍മാരായ 45 ഓളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര സുരക്ഷാ സേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ തൗഫീഖ് അബു നയീം പറഞ്ഞു.
Next Story

RELATED STORIES

Share it