മാസിഡോണിയ-ഗ്രീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം; അഭയാര്‍ഥികള്‍ക്കു നേരെ കണ്ണീര്‍വാതകപ്രയോഗം

ഏതന്‍സ്: ഗ്രീസില്‍ നിന്നും മാസിഡോണിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കു നേരെ മാസിഡോണിയന്‍ പോലിസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. കാരുണ്യ സംഘടനയായ ഡോക്ടേര്‍സ് വിത്തൗട്ട് പോലിസ് (എംഎസ്എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ നൂറു കണക്കിന് അഭയാര്‍ഥികള്‍ക്ക് ചികില്‍സ നല്‍കി വരുന്നതായും എംഎസ്എഫ് അറിയിച്ചു. റബര്‍ ബുള്ളറ്റേറ്റ് 40ലധികം പേര്‍ക്ക് പരിക്കേറ്റു. ശ്വാസതടസ്സം നേരിട്ട് 200ഓളം പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ അഭയാര്‍ഥികള്‍ നടത്തിയ കല്ലേറില്‍ മൂന്നു പോലിസുകാര്‍ക്ക് പരിക്കേറ്റതായി മാസിഡോണിയന്‍ പോലിസ് അറിയിച്ചു. മാസിഡോണിയ അതിര്‍ത്തി അടച്ചതോടെ 11000ഓളം അഭയാര്‍ഥികളാണ് മേഖലയില്‍ കുടുങ്ങിയിരിക്കുന്നത്.
മാസിഡോണിയയുടെ നടപടിയില്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സി യുഎന്‍എച്ച്‌സിആര്‍ ഖേദം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ യൂറോപ്പിന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കുമെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it