Flash News

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് റമദാന്‍ വ്രതാരംഭം നാളെ

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് റമദാന്‍ വ്രതാരംഭം നാളെ
X


കോഴിക്കോട്: സംസ്ഥാനത്ത് റമദാന്‍ വ്രതത്തിന് നാളെ തുടക്കം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും  കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.തിരുവനന്തപുരം പാളയം ഇമാമും നാളെ വ്രതം ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it